പുൽവാമ ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന എല്ലാ തെളിവുകളും ഇന്ത്യക്ക് ലഭിച്ചു. പാക്കിസ്ഥാനിലിരുന്നുകൊണ്ട് മസൂദ് അസർ ഇന്ത്യയെ തകർക്കാനുള്ള ആസൂത്രണങ്ങൾ നടത്തിയതിന്റെ തെളിവാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക ആശുപത്രിയിൽ ഇരുന്നുകൊണ്ടാണ് മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തെ തകർക്കണമെന്ന സന്ദേശം ജയ്ഷെ മുഹമ്മദിന് നൽകിയിരിക്കുന്നത്. ഈ തെളിവുകളാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് നൽകാനാണ് ഇന്ത്യയുടെ പദ്ധതി. അതേസമയം ഇന്ത്യയുടെ മിന്നൽ ആക്രമണത്തെ ഭയന്ന് അതിർത്തിയിലുള്ള ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.